ആലപ്പുഴ: വ്യത്യസ്ത സംഭവങ്ങളിലായി 750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേരെ പോലീസ് പിടികൂടി. മുല്ലാത്ത് വാര്‍ഡ് ഹൗസിങ് ബോര്‍ഡ് ഫാത്തിമാ മന്‍സിലില്‍ ബഷീര്‍ (60), ബീച്ച് വാര്‍ഡ് പാലമൂട്ടില്‍ സുരേന്ദ്രന് (67), പാലസ് വാര്‍ഡ് മഠത്തില്‍പറമ്പില്‍ നജീം (43) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഓപ്പറേഷന് ഗ്രൂപ്പ് എഎസ്ഐ അലി അക്ബര്‍, സിപിഒ മാരായ ഹരികൃഷ്ണന്, വാഹിദ് എന്നിവരടങ്ങിയ സംഘംപിടികൂടിയത്. കഴിഞ്ഞ ദിവസം കരുവാറ്റ പ്രദേശത്തുനിന്നും 700ഓളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: