കുചേല ദിനാഘോഷം 23ന്: സ്വാഗതസംഘം രൂപീകരിച്ചു

Monday 30 November 2015 8:15 pm IST

അമ്പലപ്പുഴ: ഈവര്‍ഷത്തെ കുചേലദിനം ശ്രീകൃഷ്ണ- സുദാമ സംഗമമായി കൊണ്ടാടാന്‍ ശ്രീകൃഷ്ണഭക്തരുടെ സംഗമം തീരുമാനിച്ചു. 23ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് അവില്‍പ്പൊതിയുമായി എത്തുന്ന സുദാമ ബ്രാഹ്മണനെ ഗോപുരനടയില്‍ പാദപൂജ നടത്തി ക്ഷേത്രത്തിലേക്ക് ആനയിക്കും. സുദാമാവ് ശ്രീകൃഷ്ണന് സമര്‍പ്പിക്കുന്ന അവില്‍ ശ്രീകോവിലില്‍ നിവേദിച്ച് ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. കിഴക്കേ നടയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ ശ്രീകൃഷ്ണ- സുദാമ സംഗമത്തെ അധിഷ്ഠിതമാക്കി സിമ്പോസിയം നടത്തും. പത്രപ്രവര്‍ത്തക ലീലാമേനോന്‍, പ്രൊഫ. ടോണി മാത്യു എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സ്വാഗതസംഘ രൂപീകരണത്തില്‍ രക്ഷാധികാരി ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ആര്‍. രാജീവ് (ചെയര്‍മാന്‍), പി. പ്രേമകുമാര്‍ (ജനറല്‍ കണ്‍വീനര്‍), എന്‍. ശശീന്ദ്രന്‍, അനില്‍ പാഞ്ചജന്യം (ജോയിന്റ് കണ്‍വീനര്‍മാര്‍), എസ്. ചന്ദ്രകുമാര്‍ (ട്രഷറര്‍), വി.ജെ. ശ്രീകുമാര്‍ വലിയമഠം, ബിജു സരോവരം, ജി. ബാലകൃഷ്ണന്‍, മനോജ് കുമാര്‍ (കണ്‍വീനര്‍മാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.