മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിപ്പിക്കരുതെന്ന കേരളത്തിന്റെ ആവശ്യം തള്ളി

Monday 30 November 2015 8:33 pm IST

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ വര്‍ദ്ധിപ്പിക്കരുതെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി തള്ളി. ജലനിരപ്പ് 142 അടിയില്‍ എത്തുമ്പോഴേ ഷട്ടര്‍ തുറക്കാവൂ എന്ന നിര്‍ദ്ദേശവും സമിതി കേരളത്തിനു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി ഉയര്‍ന്നതോടെ ബേബി ഡാമുകളില്‍ ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു. കൂടാതെ മര്‍ദ്ദമാപിനികള്‍ക്ക് തകരാറും സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജലനിരപ്പ് ഉയര്‍ത്തരുതെന്ന ആവശ്യം കേരളം സമിതിയ്ക്ക് മുന്‍പാകെ വച്ചത്. എന്നാല്‍ നീരൊഴുക്ക് ശക്തമായാല്‍ ഷട്ടറുകള്‍ അടിയന്തിരമായി തുറക്കാന്‍ സാധിക്കുമെന്ന്! ചൂണ്ടിക്കാട്ടി ആവശ്യം സമിതി തള്ളുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.