മുഹമ്മ: പള്ളി തിരുനാളില്‍ പങ്കെടുക്കാനെത്തിയവരെ മര്‍ദിച്ചെന്നാരോപിച്ച് പള്ളി അധികാരികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസുകാരനെ അന്വേഷണവിധേയമായി സസ്പെന്റുചെയ്തു.
മണ്ണഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തോമസിനെയാണ് ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് സസ്പെന്‍ന്റ് ചെയ്തത്. സെന്റ്മേരീസ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം.
റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന വിശ്വാസികളുടെ വാഹനത്തില്‍ തട്ടികടന്നുപോയ കാറിനെ പിന്തുടരാന് ശ്രമിക്കുന്നതിനിടെ കൂടിനിന്ന ആള്‍ക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയായിരുന്നു.
അഞ്ചിലേറെപേര്ക്ക് പോലീസിന്റെ ലാത്തിയടിയേറ്റു. ഇതേ തുടര്‍ന്ന് വിശ്വാസികളും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പള്ളി അധികാരികളും ജനപ്രതിനിധികളും ചര്‍ച്ച നടത്തി.
സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തിയതിനും പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതിനുമെതിരെ എസ്ഡിപിഐ ക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് മണ്ണഞ്ചേരി എസ്ഐ ശ്രീകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: