ശബരിമല: ശബരിമലയിലെ പൂജാവിതാനങ്ങള് മറ്റു ക്ഷേത്രങ്ങളില്നി ന്നും വളരെ വ്യത്യസ്തമാണ്. പുലര് ച്ചെ നാലിന് നടതുറന്നാല്‍ 4.05ന് നി ര്മ്മാല്ല്യദര്ശനം നടക്കും. നെയ്യഭിഷേക പ്രിയനായ ഭഗവാന് 4.20 മുത ല്‍ നെയ്യഭിഷേകത്തിന് തുടക്കമാകും. നെയ്യഭിഷേകം ശ്രീകോവിലിനുള്ളില്‍ നടക്കുന്നതോടൊപ്പം അഞ്ചുമണിക്ക് കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം ആരംഭിക്കും.
സൂ ര്യോദയത്തിനുശേഷം 7.30 നാണ് ഉഷപൂജ ആരംഭിക്കുന്നത്. സാധാരണ പൂജാവിതാനങ്ങളാണ് ഉഷപൂജയോട് അനുബന്ധിച്ച് നടക്കുന്നത്. ഇടിച്ചുപിഴിഞ്ഞ് പായസമാണ് ഈ സമയം ഭഗവാന് നേദിക്കുന്നത്.
12.30ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശാസ്താവിന്റെ പരിവാരങ്ങളോടുകൂടിയ പൂജയാണ് ഇവിടെയുള്ളത്. മല രും ത്രിമധുരവുമാണ് നേദ്യം. ശ്രീധര്‍മ്മ ശാസ്താവിന് നേദ്യമൊരുക്കുന്നതോടൊപ്പം ഉപദേവന്മാരായ നാഗര്‍ ക്കും ഗണപതിക്കും നേദ്യം നടത്തുന്നുണ്ട്. കളാഭാഭിഷേകം അടക്കമുള്ള പ്രത്യേക അഭിഷേകങ്ങള്‍ എല്ലാംതന്നെ ഉച്ചപൂജയോട് അനുബന്ധിച്ചാണ് നടക്കുന്നത്. ദിവസവും ഇരുപത്തഞ്ച് കലശാഭിഷേകവും നടക്കും. ഗിരിദേവതകളെ സങ്കല്പിച്ച് ഈസമയം പതിനെട്ടാം പടിയില്‍ ഹവിസ് തൂകുന്ന പതിവും സാധാരണയാണ്.
ഉച്ചപൂജയ്ക്കുശേഷം ഒരുമണിയോടെ നടയടയ് ക്കും. ഇതോടൊപ്പം എല്ലാദിവസവും ഇരുപത്തഞ്ച് കലശാഭിഷേകം നടക്കാറുണ്ട്. വൈകിട്ട് നാലിനാണ് പിന്നീട് നടതുറക്കുന്നത്. നടതുറന്നാല്‍ പിന്നീട് ദീപാരാധനയും പുഷ്പാഭിഷേകവും നടക്കും. 10.30ന് ആരംഭിക്കുന്ന അത്താഴപൂജയില്‍ ഭവാന് നേ ദ്യം പാനകവും ഉണ്ണിയപ്പവുമാണ്. മാളികപ്പുറം, നാഗര്‍, ഗണപതി നടകളിലും നേദ്യം നടത്തും.
പടിപൂജ നടക്കാത്ത ദിവസങ്ങളില്‍ പതിനെട്ടാംപടിയില്‍ കര്‍പ്പൂരം കത്തിച്ച് ശരണംവിളിച്ച് ഗിരിദേവതകളെ പ്രീതിപ്പെടുത്തുന്ന ചടങ്ങും ഉണ്ടാകാറുണ്ട്. തുടര്‍ന്ന് ഹരിവരാസനത്തിന് ശേഷം മംഗളശ്ലോകം ജപിച്ചാണ് നടയടയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: