നെടുമങ്ങാട്: അരുവിക്കര ഡാം കാണാനെത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഡാമിനടുത്തുള്ള കയത്തില്‍ മുങ്ങിമരിച്ചു. കിളിമാനൂര്‍ നഗരൂര്‍ സ്വദേശികളായ അജീഷ്, പ്രമല്‍, അനുജിത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ അജീഷും അനുജിത്തും സഹോദരങ്ങളാണ്.
മഞ്ച ഗവ. പോളിടെക്നിക്കില്‍ നിന്നും ആറ് വിദ്യാര്‍ത്ഥികള്‍ രാവിലെ പത്ത് മണിയോടെയാണ് അരുവിക്കര ഡാമില്‍ എത്തിയത്. ഡാം നടന്നു കാണുന്നതിനിടെ അജീഷ് എന്ന വിദ്യാര്‍ത്ഥി കാല് വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അയാളെ രക്ഷിക്കാന്‍ സഹോദരന് ശ്രമിച്ചെങ്കിലും അയാള്‍ കൂടി വെള്ളത്തില്‍ വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് മൂന്നാമത്തെയാളും വെള്ളത്തില്‍ അകപ്പെട്ടത്.
ഏകദേശം 40 അടിയോളം താഴ്ചയുള്ള ഭാഗത്താണ് വിദ്യാര്‍ത്ഥികള്‍ വീണത്. മറ്റുള്ളവരുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാരും ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: