വാസവന്‍ കുലംകുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍

Monday 30 November 2015 10:33 pm IST

കോട്ടയം: കോട്ടയത്തെ സിപിഎം നേതാവ് വിഎന്‍ വാസവന്‍ കുലംകുത്തിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. അതുകൊണ്ടാണ് പിണറായി വിജയന്‍ പങ്കെടുത്ത മതനിരപേക്ഷ കണ്‍വന്‍ഷനില്‍ തങ്കുപാസ്റ്ററെ പങ്കെടുപ്പിച്ചത്. നഗരസഭയുടെ സ്ഥലത്ത് മതപരിവര്‍ത്തന കേന്ദ്രം തുടങ്ങാന്‍ തങ്കുപാസ്റ്റര്‍ നടത്തിയ ശ്രമത്തിനെതിരെ എസ്എന്‍ഡിപി താലൂക്ക് യൂണിയനും വിവിധ ഹിന്ദുസംഘടനകളും നടത്തിയ സമരങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. തങ്കുപാസ്റ്റര്‍ക്ക് വേദിയൊരുക്കിയ വാസവന്‍ യൂണിയന്‍ സെക്രട്ടറി എജി തങ്കപ്പനെ ക്ഷണിച്ചില്ല. മതപരിവര്‍ത്തന കേന്ദ്രം സ്ഥാപിക്കാന്‍ വാഗ്ദാനവുമായി തന്റെയടുത്ത് ഒരു അഭിഭാഷകന്‍ വന്നതാണെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി. ഒരു എംഎല്‍എ പറഞ്ഞത് തങ്കുപാസ്റ്ററുടെ പക്കല്‍ 2000 വോട്ടുകള്‍ ഉണ്ട് അതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നുമാണ്. പണവും വോട്ടുബാങ്കുമുണ്ടെങ്കില്‍ ഇവിടെ എന്തും നടത്താം എന്നതിന്റെ തെളിവാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.