കോട്ടയം: സമുദായ സംഘടനകള്‍ ജനനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗൗഡസാരസ്വത ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന പ്രതിനിധി സമ്മേളനവും ‘സുകൃതം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ബി സമുദായത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജിഎസ്ബി ഫെഡറേഷന്റെ പുഷ്പകിരീടം വര്‍ക്കിംഗ് പ്രസിഡന്റ് കായംകുളം ബിജു.എസ്.പൈ അണിയിച്ചു. ജിഎസ്ബി സമുദായത്തിന് വിവിധതലങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചവര്ക്കുള്ള പ്രതിഭാപുരസ്കാരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കി. വി.എന്‍ വാസവന്, മുനിസിപ്പല്‍ കൗണ്‍സിലറായ രാജേഷ് കമ്മത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന അധ്യക്ഷന്‍ പി.എസ് സച്ചിദാനന്ദ നായ്ക്ക് അധ്യക്ഷതവഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് ബിജു എസ്. പൈ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ ഗോവിന്ദ നായ്ക്ക് മുഖ്യപ്രഭാഷണം നടത്തി. ആര്. ബാലകൃഷ്ണകമ്മത്ത്, വി. ദിസ്കര് നായ്ക്കര്‍, സജീവ്.പൈ, വി.ആനന്ദശര്‍മ്മ, പ്രഭാകരനായ്ക്ക്, കൃഷ്ണമല്ലന്, എസ്. അനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: