കടുത്തുരുത്തി: കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രം പ്രധാന ശബരിമല ഇടത്താവളമായിട്ടും അവിടെ നിന്നും അയ്യപ്പന്മാര്ക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. തളിയില്‍ മഹാദേവക്ഷേത്രസന്നിധിയില്‍ നിന്നും മുന്‍കാലങ്ങളില്‍ ശബരിമല തീര്‍ത്ഥാടനത്തിന് കെഎസ്ആര്‍ടിസി ബസ് അനുവദിച്ചിരുന്നു. എന്നാല്‍ മണ്ഡലകാലം പകുതിയാകുമ്പോഴും ഇവിടേക്ക് അയ്യപ്പന്മാര്ക്ക് ബസ് അനുവദിക്കുന്നില്ലെന്നാണ് പരാതി. തളിയില്‍ ക്ഷേത്രത്തില്‍ വിരിവച്ച് നിര്‍മ്മാല്യം തൊഴുതിറങ്ങുന്ന ഭക്തര്‍ക്ക് ബസ് തിരക്കി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്. ഇവര്‍ക്കായി മുന്‍കാലങ്ങളിലെപ്പോലെ സ്വാമി ഭക്തര്‍ക്കായി ബസ് സൗകര്യം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെയും ഭക്തരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: