പാലാ: ഇരുപത്തിനാലാമത് മീനച്ചില്‍ ഹിന്ദുമഹാസംഗമത്തിന്റെ പ്രോഗ്രാം നോട്ടീസ് പ്രകാശനം ചെയ്തു. അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാധിരാജ സേവാശ്രമം അദ്ധ്യക്ഷന്‍ സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ പ്രോഗ്രാം നോട്ടീസിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ഹിന്ദുസംഗമം ജനറല്‍ കണ്‍വീനര്‍ കെ.എന്‍. വാസുദേവന്‍ ഏറ്റുവാങ്ങി. വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ പ്രസിന്റായിരുന്ന അന്തരിച്ച അശോക് സിംഗാളിന് ചടങ്ങില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
ഹിന്ദുമഹാസംഗമം പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്, ഹിന്ദുമഹാസംഗമം ചെയര്മാന് വി. മുരളീധരന്, ജനറല്‍ കണ്‍വീനര്‍ ബിജു കൊല്ലപ്പള്ളി, ഗോപി ശാസ്താപുരം, ഡോ. എസ്. സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനുവരി 12 മുതല്‍ 18 വരെ വെള്ളാപ്പാട് ദേവീക്ഷേത്ര സന്നിധിയില്‍ ഹിന്ദുമഹാസംഗമം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: