കാഞ്ഞിരപ്പള്ളി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ബോധവല്‍ക്കരണ യാത്രയായ ചൈല്‍്ഡ് റൈറ്റ്സ് എക്സ്പ്രസിനു ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ട് ഓര്ഗനൈസേഷന് കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
ബാലാവകാശ സംരക്ഷണവുമായി ബന്ധപെട്ട് ഒരുക്കിയ എക്സിബിഷന്റെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എം. എല്‍. എ. നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍ അധ്യക്ഷത വഹിച്ചു. വീകെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റിയന് കുളത്തുങ്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, പഞ്ചായത്തംഗം ബിനാ ജോബി, ഐ. സി. ഡി. എസ്. സൂപ്പര്‍ വൈസര്‍ മിനി എന്നിവര്‍ പ്രസംഗിച്ചു.
ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ ജോയ്സി തോമസ്, ടീം അംഗങ്ങളായ മാത്യു ജേക്കബ്, ഷിബി ബെന്നി തുടങ്ങിയവര്‍ നേതൃത്വം നല്കി. സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും എക്സിബിഷനില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: