പള്ളുരുത്തി: വധശ്രമക്കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പള്ളുരുത്തി പ്രിയനും സംഘാംഗങ്ങളേയും കോടതി റിമാന്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇടക്കൊച്ചി വില്ലേജ് ഓഫീസിനു സമീപം വെച്ചുണ്ടായ ആക്രമണത്തില്‍ പള്ളുരുത്തി എസ്ഡിപിവൈ റോഡിനു സമീപം താമസിക്കുന്ന അന്വറിനാ(35)ണ് പരിക്കേറ്റത്. പ്രിയന്റെ കൂട്ടാളികളായ എസ്ഡിപിവൈ റോഡില്‍ ഉണ്ണികൃഷ്ണന് (32) കൂനംപറമ്പില്‍ ശര്മചന്ദ്രന് (25) എന്നിവരും റിമാന്റിലായിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഡില്‍ബിന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അന്‍വര്‍ പ്രിയന്റെ സംഘത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. വധശ്രമത്തിനാണ് കേസ്. മട്ടാഞ്ചേരി സിഐക്കാണ് കേസിന്റെ അന്വേഷണ ചുമതല. സംഭവത്തെത്തുടര്‍ന്ന് പള്ളുരുത്തി പ്രദേശത്ത് ഗുണ്ടാസംഘത്തിനെതിരെ നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: