വാഗമണ്ണില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

Tuesday 1 December 2015 10:53 am IST

കോട്ടയം: വാഗമണ്ണില്‍ കന്യാസ്ത്രീയെ മഠത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഗമണ്ണിലെ എസ്‌എച്ച്‌ മഠത്തിലെ സിസ്റ്റര്‍ ലിന്‍ഡ മറിയയാണ് മരിച്ചത്. ഇന്ന് രാവിലെ മഠത്തിലെ അന്തേവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഉറങ്ങാന്‍ മുറിയിലേക്ക് പോകുന്നത് കണ്ടതാണെന്ന് മഠത്തിലെ മറ്റ് സിസ്റ്റര്‍മാര്‍ പറയുന്നു. രാവിലെ കാണാതിരുന്നതിനെ തുടര്‍ന്ന് മുറിയിലെത്തിയെങ്കിലും മുറി അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പീരുമേട് പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.