അതീവ സുരക്ഷയ്ക്ക്‌ തയ്യാറെടുപ്പ്‌

Saturday 2 July 2011 10:40 pm IST

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്‌ മൂന്നു നിരകളുള്ള അതീവ സുരക്ഷാസംവിധാനങ്ങള്‍ക്കാണ്‌ തയ്യാറെടുക്കുന്നത്‌. മൂന്നോടിയായി രണ്ട്‌ പ്ലാറ്റൂണ്‍ സായുധസേനയെ വിന്യസിച്ചു. ഇന്നലെ രാവിലെ ക്ഷേത്രത്തിന്റെ പുറം സുരക്ഷാപരിശോധന സിറ്റിപോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തി. അകത്ത്‌ ഏര്‍പ്പെടുത്തേണ്ട സുരക്ഷാസംവിധാനങ്ങളെക്കുറിച്ച്‌ കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്‌.
ഉന്നത പോലീസ്‌ സംഘം സുരക്ഷാസംവിധാനങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടത്തി. ഡിജിപി വേണുഗോപാല്‍ കെ.നായരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എഡിജിപി ഹേമചന്ദ്രന്‍, ഐജി പത്മകുമാര്‍ അടക്കമുള്ള ഉന്നത പോലീസുദ്യോഗസ്ഥരുമുണ്ട്‌. മെറ്റല്‍ ഡിറ്റക്ടര്‍, റഡാര്‍ സംവിധാനങ്ങളോടെയുള്ള സായുധ പോലീസ്‌ സാന്നിധ്യം എന്നിവ നടപ്പാക്കാനും ആലോചനയുണ്ട്‌. കുടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക്‌ നല്‍കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. അടുത്ത മന്ത്രിസഭായോഗം സുരക്ഷസംബന്ധിച്ച്‌ തീരുമാനമെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.