മൂന്നര കിലോ കഞ്ചാവുമായി ആറുപേര്‍ പിടിയില്‍

Tuesday 1 December 2015 2:08 pm IST

കുറ്റിപ്പുറം: കുറ്റിപ്പുറം എക്‌സൈസ് റെയിഞ്ച് പരിധിയില്‍ നാല് കേസുകളായി മൂന്നര കിലോ കഞ്ചാവും രണ്ടര ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആറുപേര്‍ പിടിയിലായി. തിരുന്നാവായില്‍ നിന്നും 3.250 കിലോ കഞ്ചാവുമായി ഇരണിക്കല്‍ വീട്ടില്‍ റസാക്ക്, കൊറുവില്‍ ബഷീര്‍ എന്നിവരെയും ആതവനാട് നിന്നും 100 ഗ്രാം കഞ്ചാവുമായി വണ്ടിപ്പുരക്കല്‍ വീട്ടില്‍ നവാസ്, പുത്തനത്താണിയില്‍ നിന്നും 150 ഗ്രാം കഞ്ചാവുമായി പഞ്ഞാകുഴിയില്‍ മുബാരിസ്, ആണ്ടിക്കടവത്ത് വീട്ടില്‍ മുനീര്‍, കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടര ഗ്രാം ബ്രൗണ്‍ ഷുഗറുമായി വൈള്ളരിക്കാട് വീട്ടില്‍ ഹമീദിനെയും അറസ്റ്റ് ചെയ്തു. പ്രതികളെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെയും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെയും നിര്‍ദ്ദേശ പ്രകാരം എക്‌സൈസ് ഇന്റലിജന്‍സിന്റെയും കുറ്റിപ്പുറം എക്‌സൈസിന്റെയും പ്രത്യേക നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ്, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ്, പ്രസാദ്, സുനില്‍, അഭിലാഷ്, സിവില്‍ ഓഫീസര്‍മാരായ സജയകുമാര്‍, മനോജന്‍, ഷിബുശങ്കര്‍, ഗിരീഷ്, അനീഷ്, സുരേഷ്ബാബു, ബിജു, ഹംസ, സുനീഷ്, വനിത സിവില്‍ ഓഫീസര്‍ ഷീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നുമാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്. പ്രധാനമായും വിദ്യാര്‍ത്ഥികളാണ് ഇവരുടെ ഉപഭോക്താക്കള്‍. പ്രതികളില്‍ മൂന്നുപേര്‍ 22 വയസില്‍ താഴെയുള്ളവരാണ്. പ്രതികളില്‍ പലരും ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കുന്നവരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.