അഹമ്മദാബാദ് : ഗുജറാത്ത് തീരത്തിനു സമീപത്ത് രണ്ട് പാക്കിസ്ഥാനി മത്സ്യബന്ധന ബോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഹമ്മദാബാദില്‍ നിന്നും 400 കിലോമീറ്റര്‍ ദൂരെ കച്ച് ജില്ലയിലെ ഹരാമി നലയില്‍ ബിഎസ്എഫ് സൈനികരാണ് ബോട്ട് കണ്ടെത്തിയത്. 30 അടി നീളത്തിലും അഞ്ച് അടി വീതിയിലുമുള്ളതാണ് ബോട്ടുകള്‍.
പ്രാഥമിക അന്വേഷണത്തില്‍ ബോട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനായിട്ടില്ല. വിശദമായ തെരച്ചില്‍ നടത്തി വരികയാണെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. 26/11 മുംബൈ ഭീകരാക്രമണത്തിനായി ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നും ഭാരതത്തിലേക്ക് എത്തിയും മത്സ്യബന്ധന ബോട്ടുകളിലാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ടും സുരക്ഷാ സേന അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: