പത്തനംതിട്ടയില്‍ പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ്

Tuesday 1 December 2015 7:32 pm IST

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കാനായി തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസ് 18 മുതല്‍ 20 വരെ പത്തനംതിട്ട അഴൂരിലെ ഗവ. ഗസ്റ്റ് ഹൗസില്‍ പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കും. പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകളും, നിലവിലുള്ളവ പുതുക്കുന്നതിനുള്ള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കുന്നതാണ്. പാസ്‌പോര്‍ട്ടിലെ തെറ്റ് തിരുത്താനും, ഭാര്യ/ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്നതിനുമുള്ള അവസരമുണ്ടാകും. സാധാരണ വിഭാഗത്തില്‍പ്പെടുന്ന പാസ്‌പോര്‍ട്ട് അപേക്ഷകളേ സ്വീകരിക്കുകയുള്ളു. (തത്കാല്‍/ നഷ്ടപ്പെട്ടവ/കേടായവ/സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ ഉള്ളവ എന്നിവ സ്വീകരിക്കുകയില്ല) ഓണ്‍ലൈനായി അപേക്ഷിച്ച് ലഭിക്കുന്ന നിശ്ചിത സമയത്തുവേണം ക്യാമ്പിലെത്താന്‍. ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പരും ആവശ്യമായ രേഖകളുടെ ഓറിജിനലും സാക്ഷ്യപ്പെടുത്തിയ കോപ്പിയും രണ്ട് ഫോട്ടോയുമായി വേണം ക്യാമ്പിലെത്താന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 -2460132, 2470225ാ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.