പട്ടണക്കാട് സഹകരണ ബാങ്കിലെ തട്ടിപ്പ്: അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതല ശ്രമം

Tuesday 1 December 2015 8:44 pm IST

ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്, അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതല ശ്രമം. അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറുമെന്ന പ്രചരണം നടക്കുന്നുെങ്കിലും ഇത് സംബന്ധിച്ച പ്രാഥമിക നടപടികള്‍ പോലും തുടങ്ങിയിട്ടില്ലെന്നാണ് വിവരം. പോലീസ് അന്വേഷണം ഇതേ തരത്തില്‍ മുന്നോട്ട് പോയാല്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ അറസ്റ്റിലാകുമെന്നും ഇത് മറികടക്കുന്നതിനും കാലതാമസം വരുത്തുന്നതിനുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഒരു വിഭാഗം മുറവിളികൂട്ടുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. ക്രമക്കേടിനെ കുറിച്ച് ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ ഇതേ കുറിച്ച് വിശദമായി പഠനം നടത്തേതു്. ഇതിന്റെ പേരില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുവാനാണ് ആലോചന. 12 കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കത്തെിയത്. ഇതുമായി ബന്ധപെട്ട് കേരളാ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ ബാങ്ക് സെക്രട്ടറിയടക്കം മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡു ചെയ്തിരിക്കുകയാണ്. കഴിഞ്ഞ 30 ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് സെക്രട്ടറി സസ്‌പെന്‍ഷനിലായത്. നിലവിലുള്ള ജീവനക്കാരില്‍ ചിലരും ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം റിപ്പോര്‍ട്ടു കൈമാറുന്ന മുറക്ക് ഇവര്‍ക്കെതിരെ നടപടിയുാകുമെന്നാണ് വിവരം. കോടികള്‍ വെട്ടിക്കാന്‍ ബാങ്കിലെ കംപ്യൂട്ടറില്‍ തിരിമറി നടത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇതു സംബന്ധിച്ച വിശദമായ അന്വേഷണത്തിന് കംപ്യൂട്ടര്‍ വിദഗ്ദരുടെ സഹായംതേടി ബന്ധപ്പെട്ടവര്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കു കത്തു നല്‍കി. നടപടിക്കു വിധേയരായവരില്‍ ഒരാള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ദനാണ്. ഇയാളുടെ പക്കല്‍ നിന്നും ഡിസ്‌കൗണ്ട് തട്ടിപ്പു നടത്തിയതെന്നു കരുതുന്ന 350 ലധികം ചെക്കുകള്‍ കത്തെിയിരുന്നു. ബാങ്കിന്റെയും മറ്റും പാസ് വേഡുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ആഡംബര ജീവിതത്തിനും സ്ഥലം വാങ്ങികൂട്ടുന്നതിനും തട്ടിപ്പുപണം ചെലവഴിച്ചതായാണ് വിവരം. ചെക്ക് ഡിസ്‌കൗണ്ടിലെ തട്ടിപ്പിലൂടെ നിലവിലുള്ള ജീവനക്കാരടക്കം അരക്കോടിയോളം രൂപ തട്ടിയെടുത്തതായും അന്വേഷണത്തില്‍ കത്തെിയിട്ടു്. ജീവനക്കാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ക്രമക്കേട് നടത്തിയെന്ന് ബോധ്യപ്പെട്ടിട്ടും ജീവനക്കാര്‍ക്കെതിരെ ഭരണസമിതി നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഭരണസമിതിയിലെ ചിലര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിനാലാണ് നടപടി വൈകുന്നതെന്നാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.