പുന്നപ്ര: സമത്വ മുന്നേറ്റയാത്രയെയും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ധീവരസമുദായം ഒന്നടങ്കം പിന്തുണക്കുമെന്ന് ധീവരമഹാസഭാ പ്രസിഡന്റ് സ്വാമി ഗോരഖ്നാഥ്. സമത്വ മുന്നേറ്റയാത്രയ്ക്കു നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട് മുസ്ലീം തീവ്രവാദികള്‍ ധീവര സമുദായാംഗങ്ങളെ അക്രമിച്ചപ്പോള്‍ മത്സ്യത്തൊഴിലാളി സമുദായത്തിന് സാഹായവുമായെത്തിയത് ആര്‍എസ്എസും വെള്ളാപ്പള്ളിയുമായിരുന്നു. അഞ്ചുതെങ്ങില്‍ പള്ളി കോമ്പൗണ്ടില്‍ മത്സ്യത്തൊഴിലാളിയെ കെട്ടിയിട്ട് അക്രമിച്ചപ്പോഴും പ്രതികരിച്ച നേതാവ് വെള്ളാപ്പള്ളിയായിരുന്നു. ധീവരരുടെ പേരില്‍ സര്‍ക്കാരിന്റെ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന നേതാവ് അവരുടെ കണ്ണീരൊപ്പാന്‍ മെനക്കെട്ടില്ലെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: