ഹിറ്റ് സിനിമകളുടെ പേരു ചേര്‍ത്തുള്ള നക്ഷത്രങ്ങളാണ് ഇത്തവണയും കടകളിലെ താരം
കട്ടപ്പന:ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു.വിവിധ തരം നക്ഷത്രങ്ങളും വിപണികളില്‍ എത്തിക്കഴിഞ്ഞിരിക്കുകയാണ്.ഹൈറേഞ്ചിലെ പ്രധാന പട്ടണമായ കട്ടപ്പനയിലെ ഫാന്‍സി കടകള്‍ക്കുമുന്നില്‍ വിവിധ തരം നക്ഷത്രങ്ങള്‍ നിരന്നു കഴിഞ്ഞു. പതിവുപോലെ ഹിറ്റ്സിനിമകളുടെ പേരുചേര്ത്തുള്ളനക്ഷത്രങ്ങളാണ് ഇത്തവണയും കടകളിലെ താരം പ്രേമം, ബാഹുബലി, വേതാളം, മൊയ്തീന്, അനാര്‍ക്കലി, പുലി അങ്ങനെ പോകുന്നു പേരുകള്‍.5 രൂപ മുതല്‍ 900 രൂപവരെയുള്ള നക്ഷത്രങ്ങള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു.ലൈറ്റു സ്റ്റാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.125 മുതല്‍ 2000 വരെയാണ് ഇവയുടെ വില.റെഡി മെയ്ഡ് പുല്‍ക്കൂടുകളും ക്രിബ് സെറ്റുകളും താമസിയാതെ വിപണിയില്‍ എത്തുമെന്ന് വ്യാപാരികള്‍ പറയുന്നു.കാര്‍ഷിക വിപണിയില്‍ ഉണ്ടായിരിക്കുന്ന തകര്‍ച്ച ക്രിസ്തുമസ് വ്യാപാരത്തെ ബാധിക്കുമോ എന്ന ആശങ്കയും വ്യാപാരികള്‍ മറച്ചു വെക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: