എടിഎം കാര്‍ഡ് ഉപയോഗിച്ച് 59200 രൂപ പിന്‍വലിച്ച സംഭവം; പ്രതി പിടിയില്‍

Tuesday 1 December 2015 9:35 pm IST

തൊടുപുഴ: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ച പ്രതിയെ പോലീസ് പിടികൂടി. 59200 രൂപയാണ് പ്രതി പിന്‍വലിച്ചത്. കദളിക്കാട് സ്വദേശി പൊട്ടിയില്‍ ശരത് (25) നെയാണ് തൊടുപുഴ  പോലീസ് അറസ്റ്റ ്‌ചെയ്തത് കഴിഞ്ഞ മാസം ആദ്യമാണ് കേസിനാസപദമായ സംഭവം നടന്നത്. കരിങ്കുന്നം സ്വദേശിയായ വീട്ടമ്മ മുതലോക്കടത്തെ എസ്ബിറ്റി എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ചിരുന്നു, ഇതിനുശേഷം ബാഗിലിട്ട എടിഎം കാര്‍ഡ് എങ്ങെനയോ കളഞ്ഞു പോയി. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പണം പിന്‍വലിക്കാന്‍ ബാഗ് തുറന്ന് എടിഎം കാര്‍ഡ് നോക്കിയപ്പോള്‍ കണാനില്ല. ബാങ്കില്‍ ചെന്ന് പഴയതു ബ്ലോക്ക് ചെയ്ത് പുതിയ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ബാലന്‍സില്‍ നിന്നും 59200 രൂപ കുറവുള്ളതായി ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ തൊടുപുഴ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. തൊടുപുഴ പോലീസ് ബാങ്കിനു ഈ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ച ദിവസങ്ങളിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധന നടത്തി. അങ്ങനെയാണ് കദളിക്കാട് സ്വദേശിയായ യുവാവിനെ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചത്. ക്യാമറയിലെ ചിത്രങ്ങള്‍ ബസസ്റ്റാന്‍ഡുകളില്‍  നിരവധി പേരെ കാണിച്ചാണ് പ്രതി ശരത് ആണെന്നുറപ്പിച്ചത്. ബസുകളില്‍ പോര്‍ട്ടറായി ജോലി ചെയ്തു വരികയായിരുന്നു ശരത്.  പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എടിഎം കാര്‍ഡിനു പിന്നില്‍ രഹസ്യകോഡ് രേഖപെടുത്തിയിരുന്നുവെന്നും ഇതു ഉപയോഗിച്ചാണ് പണം പിന്‍വലിച്ചതെന്നു മൊഴി നല്‍കിയത്.  കട്ടപ്പന, തൊടുപുഴ, ചീനിക്കുഴി എസ്ബിടി എടിഎംകളില്‍ നിന്നും 20000, 20000, 19200 എന്നീ ക്രമത്തിലാണ് പണം പിന്‍വലിച്ചത്. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ് കുമാര്‍, അഡീഷണല്‍ എസ്‌ഐ ഇ. എം ജോസഫ്, സിപിഒമാരായ രാജു, ബൈജു, സാജന്‍, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.