ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ജേതാക്കള്‍

Tuesday 1 December 2015 10:04 pm IST

കൊച്ചി: ബുദ്ധ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ നടന്ന ജെ.കെ. ടയര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ട്രയംഫ് ടെയ്‌ടോന 675 ആദ്യ മൂന്നു സ്ഥാനങ്ങളും കരസ്ഥമാക്കി. എട്ട് ലാപ്പുകളിലായി നടന്ന വാശിയേറിയ മത്സരത്തില്‍ ജുസാര്‍ മോട്ടിവാല, വിജയ്‌സിംഗ്, ഗുര്‍വിന്ദര്‍ സിംഗ് എന്നിവരാണ് ജേതാക്കളായത്. ജെ.കെ. ടയര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് 600  സിസി വിഭാഗത്തില്‍ പോയിന്റുകളുടെ അടിസ്ഥാനത്തില്‍ വിജയ് സിംഗ് ഒന്നാം സ്ഥാനവും ഗുര്‍വിന്ദര്‍ സിംഗ്, അര്‍ച്ചിത് കുമാര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ആദ്യ മൂന്ന് സ്ഥാനങ്ങളും നേടി ഒരിക്കല്‍ കൂടി ടെയടോന ചരിത്രം കുറിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സംബ്ലി അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.