കൊച്ചി: തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ നിഷാം കേസില്‍ ഇടപെട്ടുവെന്നാരോപിച്ച് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനെതിരെ ജേക്കബ് ജോബ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് െ്രെടബ്യൂണലില്‍ ഹര്‍ജി നല്കി. ഈ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം തേടിയ െ്രെടബ്യൂണല്‍ കേസ് ഡിസംബര്‍ ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി.
തൃശൂരിലെ ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെ സഹായിക്കുന്ന തരത്തില്‍ തൃശൂരില്‍ കമ്മിഷണറായിരിക്കെ ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരി 28 നാണ് ജേക്കബ് ജോബിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. താന്‍ നിയമം വിട്ടു പെരുമാറിയിട്ടില്ലെന്നും സര്‍ക്കാരിന്റെ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജേക്കബ് ജോബ് ഹര്‍ജി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: