കൊച്ചി: രാഹുല്‍ ഈശ്വറിനെ ശബരിമല ശ്രീകോവിലില്‍ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് മഹേശ്വരര് ഹൈക്കോടതിക്ക് കത്തയച്ചു. തന്റെ പരികര്‍മ്മിയായി രാഹുല്‍ ഈശ്വറിനെ ശ്രീകോവിലില്‍ കയറാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കത്ത് ഹര്‍ജിയായി സ്വീകരിച്ച കോടതി ദേവസ്വം ബോര്‍ഡിനോടും ദേവസ്വം ഓംബുഡ്സ്മാനോടും വിശദീകരണം ആവശ്യപ്പെട്ടു. താനറിയാതെ പലരും തന്നെ വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്നുണ്ട്. തന്റെ കൊച്ചു മകനായ രാഹുല്‍ ഈശ്വറിനെയും താന്‍ നിര്‍ദ്ദേശിക്കുന്ന ആളുകളെയും കൂടെ നില്ക്കുന്നതില് നിന്നും തടസ്സപ്പെടുത്തരുതെന്നും കണ്ഠര് മഹേശ്വരര് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുലിനെ താന്‍ പൂജാവിധികള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും തന്ത്രി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ശ്രീകോവിലില്‍ കയറുന്നതില്‍ നിന്നും രാഹുലിനെ ദേവസ്വം അധികൃതര്‍ വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തന്ത്രി കോടതിക്ക് കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: