തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം തൂത്തുവാരിയവര്‍, കണ്ടില്ലെ ഒരു ജാഥ വരുന്നതുകണ്ട് പേടിച്ചു മണ്ടുന്നത്. ഹൈന്ദവ ഏകീകരണം മാത്രമാണ് ജാഥയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറയുമ്പോള്‍ നാം എന്തിനവിശ്വസിക്കണം? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയത് പാര്‍ട്ടി വോട്ടല്ലെന്നും രാഷ്ട്രീയ വോട്ട് അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ കിട്ടാന്‍ പോവുന്നതേയുള്ളൂ എന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് നന്നായറിയാം.
എത്രയോ പാര്‍ട്ടികള്‍ ഈ കേരളത്തിലുണ്ട്. എന്തിന് എസ്എന്‍ഡിപി യോഗം പാര്‍ട്ടിയുണ്ടാക്കുന്നതിനെ ഇത്രയധികം എതിര്‍ക്കണം? ഈ എതിര്‍പ്പിന്റെ കാരണം ഞങ്ങള്‍ക്കറിയാം. വേഗം വരട്ടെ തെരഞ്ഞെടുപ്പ്. കേരളത്തിലെ ഹിന്ദുസമൂഹം കാത്തിരിക്കുന്നു. രാഷ്ട്രീയമായി വോട്ടു ചെയ്യാന്‍. പാര്‍ട്ടിയുടെ വയോധികനായ നേതാവിനെക്കൊണ്ട് പുലഭ്യം പറയിപ്പിച്ചിട്ടൊന്നും കാര്യമില്ല. അദ്ദേഹം വെള്ളാപ്പള്ളിക്ക് ജലസമാധി വിധിച്ചപ്പോള്‍ ബക്കറ്റുവെള്ളത്തിലെ മുങ്ങി മരണമാണ് പാര്‍ട്ടി അദ്ദേഹത്തിനു വിധിച്ചതെന്ന കാര്യം മറന്നുപോവരുത്.
പി.വി.ഹരിലാല്‍,
ഹരിപ്പാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: