വൈക്കം: വൈക്കം സത്യാഗ്രഹത്തിന്റെ സ്മൃതികള്‍ ഉറങ്ങുന്ന ശ്രീനാരായണ ഗുരുദേവന്റെ തണ്ടപ്പേരുള്ള ആശ്രമം സ്കൂള്‍ മൈതാനത്ത് സമത്വമുന്നേറ്റ യാത്രയെ വരവേല്‍ക്കാന്‍ ആയിരങ്ങള്‍ എത്തി. വൈക്കത്തഷ്ടമിയുടെ പത്താം ഉത്സവദിനം കൂടിയായിരുന്ന ഇന്നലെ ക്ഷേത്രത്തില്‍ ദര്‍ശനവും തുലാഭാരവും നടത്തിയതിന് ശേഷമാണ് വെള്ളാപ്പള്ളി നടേശന് സമ്മേളന നഗരിയില്‍ എത്തിയത്. പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് വൈക്കം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് പി.വി.ബിനേഷ്, സെക്രട്ടറി എം.പി.സെന്‍, തലയോലപ്പറമ്പ് യൂണിയന് കണ്‍വീനര്‍ എസ്.ഡി.സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് വെള്ളാപ്പള്ളിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: