പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരെ യുഡിഎഫ്-എല്‍ഡിഎഫ് കൂട്ടുകെട്ട്

Tuesday 1 December 2015 10:36 pm IST

പാലക്കാട്: പാലക്കാട് നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു. ഇന്നലെ നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വികസന, ക്ഷേമ, ആരോഗ്യ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പദവികള്‍ എല്‍ഡിഎഫ് പിന്തുണയോടെ യുഡിഎഫ് നേടി. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ബിജെപിക്കാണ്. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാറിനെ കുടാതെ ബിജെപി സംസ്ഥാന സമിതി അംഗം എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍, വി.നടേശന്‍, ലീഗ് വിമതന്‍ സെയ്തലവി, സിപിഎമ്മിലെ പി.ജി. രാംദാസ് തിരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി യുഡിഎഫിലെ റസീന ബഷീര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ ശ്രീമതിയുടേയും കോണ്‍ഗ്രസ് നേതാവായ ഭവദാസിന്റേയും വോട്ടുകള്‍ അസാധുവായി. കക്ഷിനില-യുഡിഎഫ്-3, ബിജെപി-4, എല്‍ഡിഎഫ്-2. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷയായി യുഡിഎഫിലെ ഡോ. എ ഫസീല തിരഞ്ഞെടുക്കപ്പെട്ടു. കക്ഷി നില-യുഡിഎഫ്-3, ബിജെപി-3, എല്‍ഡിഎഫ്-2. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായി യുഡിഎഫിലെ രാജേശ്വരി ജയപ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. കക്ഷി നില: യുഡിഎഫ്-നാല്, ബിജെപി-4, എല്‍ഡിഎഫ്-1. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ യുഡിഎഫിലെ കെ ഭാഗ്യം തിരഞ്ഞെടുക്കപ്പെട്ടു. കക്ഷി നില-യുഡിഎഫ്-3, ബിജെപി-3, എല്‍ഡിഎഫ്-2. ധനകാര്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് 4 ന് രാവിലെ 10 ന് നടക്കും. ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ 7 ന് രാവിലെ 10 ന് കൗണ്‍സില്‍ ഹാളില്‍ നടക്കുമെന്നും റിട്ടേണിംഗ് ഓഫീസര്‍ ഷോജന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.