കോട്ടയം: സമ്പൂര്‍ണ്ണ ക്രൈസ്തവവത്ക്കരണത്തിന് ആഹ്വാനം നല്കിയ ചീഫ് സെക്രട്ടറിക്കെതിരെ പ്രതീകരിക്കാനാവാതെ ടി.വി. രാജേഷ് എംഎല്‍എ. ചീഫ് സെക്രട്ടറിക്ക് സ്വന്തം മതവിശ്വാസമുണ്ട്. അതുമായി ബന്ധപ്പെട്ട ഒരു വേദിയില്‍ സുവിശേഷവത്കരണത്തിന് ആഹ്വാനം നല്‍കിയതില്‍ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ജിജി തോംസണ്‍ എന്ന വ്യക്തിയേയല്ല ചീഫ് സെക്രട്ടറിയേയാണ് ചടങ്ങിന് ക്ഷണിച്ചത് എന്ന് ചൂണ്ടിക്കാട്ടിയപ്പോഴും തന്റെ നിലപാടില്‍ യുവനേതാവ് ഉറച്ചുനിന്നു. ഡിവൈഎഫ്ഐ നടത്തുന്ന യാത്രയോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിയെ എതിര്‍ക്കാന്‍ മാത്രം സമയം കണ്ടെത്തിയ ടി.വി. രാജേഷ് എംഎല്‍എ വെള്ളാപ്പള്ളി ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചല്ല സംസാരിക്കുന്നതെന്നും കുറ്റപ്പെട്ടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: