ചങ്ങനാശേരി: മലയില്കുന്ന,് തിരുമല, താലൂക്ക് ഗവ. ആശുപത്രി, റവന്യൂ ടവര്‍ എന്നീ പൊക്ക പ്രദേശങ്ങള്‍ക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ള മലയില്‍കുന്ന് വാട്ടര്‍ ടാങ്കിന്റെ ജലവിതരണ കുഴലിലേക്ക് ചില സ്ഥാപിത താല്പര്യക്കാര് അനധികൃതമായി റോഡ് കുഴിച്ച് പൈപ്പ് ലൈന്‍ ഇടുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പെരുന്ന റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് പ്രതിഷേധം രേഖപ്പെടുത്തി. മുനിസിപ്പല്‍ സെക്രട്ടറി, വാട്ടര്‍ അതോറിറ്റി എക്സി. എഞ്ചിനീയര്‍, ചങ്ങനാശേരി അസി.എക്സി. എഞ്ചിനീയര്‍ എന്നിവര്‍ക്ക് പരാതി നല്കി.
അധികാരികള്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് പി. എ. ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോന്‍സി.വി.തോമസ്, പ്രൊഫ. പെരുന്ന വിജയന്, പി. മനോജ്, ജോസഫ് ചാക്കോ, തോമസ് കുര്യാളശേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: