കാഞ്ഞിരപ്പള്ളി: ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തിയ സെമിനാര്‍ കാഞ്ഞിരപ്പള്ളി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് റോഷന് തോമസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റിയന് അധ്യക്ഷത വഹിച്ചു.
അഡ്വ. കെ.ആര്. ഷാജി, ഡോ. ബിജുമോന് എന്നിവര്‍ ക്ലാസ് നയിച്ചു. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് ഡോ. മിനി സന്തോഷ് എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തില്‍ ബൈജു എ. ഹാറൂണ്‍ സ്വാഗതവും അനിത വി. കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തെ തുടര്‍ന്ന് കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ എയ്ഡ്സ് ദിന സന്ദേശ റാലിയും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി സൗജന്യ എച്ച്ഐവി നിര്‍ണയ ക്യാമ്പും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: