കാഞ്ഞിരപ്പള്ളി: നാഷണല്‍ സര്‍വീസ് സ്കീമിന്റെ ലഹരി മുക്ത ഗ്രാമം പദ്ധതിയുടെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യസ ജില്ലാതല ഉദ്ഘാടനം കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജിന്‍സ് കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ജോര്‍ജുകുട്ടി ആഗസ്തി ലഹരിവിരുദ്ധ സെമിനാര്‍ നയിച്ചു. പ്രിന്‍സിപ്പള്‍ ആന്‍സമ്മ തോമസ്, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റിയന് കുളത്തുങ്കല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മാത്യു ജേക്കബ്, ജോസ് ചുമപ്പുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: