പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ യുഡിഎഫ്-എല്‍ഡിഎഫ് അവിശുദ്ധ സഖ്യം സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ മറനീക്കി പുറത്തുവന്നതായി ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് വാങ്ങി ഒറ്റകക്ഷിയായ ബിജെപിയെ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന് ഇരുമുന്നണികളും കൂടി നടത്തിയ രഹസ്യധാരണയാണ് ഇതിലൂടെ വെളിവാകുന്നത്. ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ബിജെപി ആരോപിച്ചു.
അഴിമതി കേസില്‍ കെ.എം. മാണിക്കെതിരെ സമരം ചെയ്യുന്ന എല്‍ഡിഎഫ് ചിറക്കടവില്‍ സഖ്യം ചേര്‍ന്നത് രാഷ്ട്രീയ അപഹാസ്യമാണെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. യോഗത്തില്‍ പ്രസിഡന്റ് വിജു മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. എം.ജി. വിനോദ്, പി.ആര്.ഗോപന്, എന്‍.ആര്. മോഹനന്, പി.ആര്.ദാസ്, കെ.ആര്.കൃഷ്ണകുമാര്‍, മനോജ് ഗോപാല്‍, പി.എസ്. സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: