മണിമല: കുളത്തുങ്കല്‍ ദേവീക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം ഡിസംബര്‍ 20 മുതല്‍ 27 വരെ നടക്കും. തത്തനപ്പള്ളി കൃഷ്ണയ്യരാണ് മുഖ്യാചാര്യന്‍. 20ന് വൈകീട്ട് 4.30ന് ഉദ്ഘാടന സമ്മേളനത്തില്‍ തന്ത്രി അരയാല്ക്കീഴില്ലം നാരായണന് നമ്പൂതിരി ഭദ്രദീപപ്രകാശനം നിര്‍വഹിക്കും. ദേവസ്വം പ്രസിഡന്റ് അശോക് കുമാര്‍ ചേരാടിയില്‍ അധ്യക്ഷത വഹിക്കും. ഡോ.എന്‍.ജയരാജ് എം.എല്‍.എ., അഡ്വ.എം.എസ്.മോഹന്‍, അപ്പുക്കുട്ടന്‍നായര്‍, മോഹനന് നായര്‍, വി.ജി.ഭാസ്കരന് നായര്‍ തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
21 മുതല്‍ 26വരെ എല്ലാദിവസവും രാവിലെ 5ന് ഗണപതിഹോമം, 6ന് വിഷ്ണുസഹസ്രനാമം. തുടര്‍ന്ന് ഭാഗവതപാരായണം. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. വൈകീട്ട് 7ന് പ്രഭാഷണം. എന്നിവയുണ്ടാകും. 22ന് വൈകീട്ട് 5ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 24ന് വൈകീട്ട് 6ന് ഉറിയടി, തൊട്ടിലാട്ട്, 26ന് വൈകീട്ട് 4.30ന് സര്‍വൈശ്വര്യപൂജ. 27ന് രാവിലെ 6ന് വിഷ്ണുസഹസ്രനാമം. 9.30ന് അവഭൃഥസ്നാനഘോഷയാത്ര. 12ന് സപ്താഹയജ്ഞ സമര്‍പ്പണം. ആചാര്യദക്ഷിണ. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: