പെന്‍ഷനേഴ്‌സ് സംഘ് സമ്മേളനം

Tuesday 1 December 2015 10:48 pm IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം നാല്, അഞ്ച് തീയതികളില്‍ നടക്കും. നാലിന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയോഗവും സംസ്ഥാന കൗണ്‍സിലര്‍ യോഗവും നടക്കും. പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന യോഗത്തില്‍ കെഎസ്പിഎസ് സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗതന്‍ അധ്യക്ഷത വഹിക്കും. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 10ന് ഉദ്ഘാടന സമ്മേളനം നടക്കും. ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.ആര്‍.ശശിധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. കരുണാകരന്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, കമലാസനന്‍ കാര്യാട്ട്, സി. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിക്കും. സാംസ്‌കാരിക സമ്മേളനം ഭാരതീയ വിചാരം കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. സി.കൊച്ചുണ്ണി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സമന്വയ സമ്മേളനവും പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നേട്ടവും കോട്ടവും എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കും. സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് പി. പ്രഭാകരന്‍നായര്‍ പതാക ഉയര്‍ത്തി. ട്രഷറര്‍ കെ. സുധാകരന്‍ നായര്‍, ജില്ലാ പ്രസിഡന്റ് കെ. വിജയകുമാര്‍, ജില്ലാസെക്രട്ടറി പി.ജി. ശ്രീകുമാരന്‍ തമ്പി, ജില്ലാ കമ്മറ്റി അംഗങ്ങള്‍ സ്വാഗതസംഘം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.