സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ ആറ് റെക്കോര്‍ഡുകള്‍

Tuesday 1 December 2015 10:50 pm IST

തിരുവനന്തപുരം: കേരള സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ ആറ് റെക്കോര്‍ഡുകള്‍. ഇതില്‍ നാല് റെക്കോര്‍ഡുകള്‍ കുറിച്ചത് മാര്‍ ഇവാനിയോസിന്റെ താരങ്ങള്‍. ഇവാനിയോസിന്റെ എം.പി. സഫീദയാണ് രണ്ടാംദിനത്തിലെ താരം. 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വന്തംപേരിലുള്ള റെക്കോര്‍ഡാണ് സഫീദ മറികടന്നത്. 4.43.09 സെക്കന്‍ഡ് 04.41.8 ആയി തിരുത്തി. സ്റ്റീപിള്‍ ചേസില്‍ സഫീദ റെക്കോര്‍ഡിട്ടു. 04.4.18 ആണ് സഫീദയുടെ പുതിയ സമയം. ലോങ് ജമ്പില്‍ ഇവാനിയോസിന്റെ തന്നെ നയനാ ജെയിംസ് റെക്കോര്‍ഡിട്ടു. 5.93 മീറ്റര്‍ 6 മീറ്ററാക്കിയാണ് നയന റെക്കോര്‍ഡിട്ടത്. ഹാമര്‍ത്രോയില്‍ 43.54 ദൂരം 46.30ല്‍ എറിഞ്ഞ് ഇവാനിയോസിന്റെ എസ്. അഭിലാഷും റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി. 200 മീറ്റര്‍ വനിത വിഭാഗം ഓട്ടത്തിലായിരുന്നു മറ്റൊരു പ്രകടനം. നിലവിലെ 25.3 സെക്കന്‍ഡ് 25.03 ആയി കുറച്ച് കാര്യവട്ടം ഗവ. കോളേജിലെ എ.പി. ഷില്‍ബി പുതിയ സമയത്തിനവകാശിയായി. സ്റ്റീപിള്‍ ചേസില്‍ പുരുഷ വിഭാഗത്തില്‍ പുനലൂര്‍ എസ്എന്‍ കോളേജിലെ എസ്. ആകാശിന്റേതും റെക്കോര്‍ഡ് പ്രകടനമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.