മോദിയോട് ഏറ്റുമുട്ടി പരാജയപ്പെട്ടവര്‍ പുതിയ നാടകങ്ങള്‍ മെനയുന്നു: മുരളീധര റാവു

Tuesday 1 December 2015 11:02 pm IST

ഇരിട്ടി: മോദിയോട് ഏറ്റുമുട്ടി പരാജയപ്പെട്ടവര്‍ ഇവിടെ പുതിയ നാടകങ്ങള്‍ മെനയുക യാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി. മുരളീധര റാവു പറഞ്ഞു. ഇരിട്ടിയില്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ പതിനാറാം ബലിദാന ദിനാചര ണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന അസഹിഷ്ണുതാ വാദം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ഇവിടെ അസ ഹിഷ്ണുത മോദി സര്‍ക്കാര്‍ വന്നതിനു ശേഷം ഉണ്ടായതല്ല. കേരളത്തില്‍ സിപിഎമ്മിന്റെ അസഹിഷ്ണുത വര്‍ഷങ്ങളായി നില നില്‍ക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ 78 സംഘപരിവാര്‍ പ്രവര്‍ ത്തകരെ സിപിഎമ്മുകാര്‍ കൊലചെയ്തു. അധ്യാപകനായ ജയകൃഷ്ണന്‍ മാസ്റ്ററെ പിഞ്ച് കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊന്നുത് സിപിഎം വെച്ച് പുലര്‍ത്തുന്ന അസിഷ്ണുത കൊണ്ടാണ്. എന്താണ് ജയ കൃഷ്ണ മാസ്റ്റര്‍ ചെയ്ത കുറ്റം. കുഞ്ഞുങ്ങളെ വിദ്യ അഭ്യസിപ്പി ച്ചതോ. അതോ ഭാരതമാതാവിനെ സ്‌നേഹിച്ച് ഭാരത് മാതാക്കീ ജയ് എന്ന് വിളിച്ചതോ. തങ്ങളുടെ ആശയ സംഹിതക്ക് മുകളില്‍ മറ്റൊന്നും പാടില്ലെന്ന് കരുതുന്ന സിപിഎമ്മിന്റെ അസഹിഷ്ണു തയാണ് ഈ കൊലപാത കങ്ങള്‍ക്കെല്ലാം കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരള ത്തിലും ബിജെപി വളരുകയാ ണെന്നും അധികാരം കയ്യാളാ നുള്ള ശക്തി ബിജെപി കൈവരി ച്ചതായും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരാണ് കമ്മ്യൂണി സ്റ്റുകള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക ളെ ചോദ്യം ചെയ്യാന്‍ പാടില്ല എന്നതാണ് അവരുടെ നയം. ചൈനയിലും റഷ്യയിലും മറ്റും അവരെ ചോദ്യം ചെയ്തവരെ കൊന്നു തള്ളിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റുകളുടേത്. ഈ നയം മൂലം ഇന്ത്യയില്‍ തന്നെ പല സംസ്ഥാനങ്ങളിലും വേരുക ളുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനഹൃദയങ്ങളില്‍ സ്ഥാനം നഷ്ടപ്പെട്ട് മ്യൂസിയ ത്തില്‍ വെക്കുവാനുള്ള കാഴ്ച വസ്തു മാത്രമായി മാറി. എന്നാല്‍ ഒരു ചെറിയ പാര്‍ട്ടി ആയിരുന്ന ഭാരതീയ ജനതാ പാര്‍ട്ടി ഇന്ന് 12.5 കോടി അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ന്ന് ഇന്ത്യയുടെ ഭരണം കയ്യാളുന്ന പാര്‍ട്ടിയായി മാറി കഴിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു. പൊതുയോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന പ്രസി ഡന്റ് വി. മുരളീധരന്‍, എം.ടി. രമേശ്, പി. കെ. വേലായുധന്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി. സുധീര്‍, ബിജു ഏളക്കുഴി, വി.കെ. സജീവന്‍, പ്രകാശ് ബാബു, എ.പി. പത്മിനി ടീച്ചര്‍, അഡ്വ. വി. രത്‌നാകരന്‍, എ.പി. ഗംഗാധരന്‍, വി.വി. ചന്ദ്രന്‍, പി. സത്യപ്രകാശ്, വിജയന്‍ വട്ടിപ്രം, കെ. രാധാ കൃഷ്ണന്‍, മോഹനന്‍ മാനന്തേരി, യു. ഇന്ദിര, ആനിയമ്മ രാജേന്ദ്രന്‍, അഡ്വ. ദിനേശന്‍, കെ.പി. അരുണ്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി. കൃഷ്ണന്‍, എന്‍. ഹരിദാസ്, പി.വി. സുരേഷ് ബാബു, വിജയന്‍ മാങ്ങാട്, രാമദാസ് എടക്കാനം, കെ.ജെ. മാത്യു, സജിത്ത് കീഴൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.