തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കാണാതായ ഗ്രാമസേവകന്‍ മരിച്ച നിലയില്‍

Tuesday 1 December 2015 11:09 pm IST

കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കാണാതായ ഗ്രാമസേവകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ആറ്റിങ്ങള്‍ സ്വദേശി അരുണി (33) ന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ തൃപ്പൂണിത്തുറ ശാസ്താംമുഗള്‍ ക്വാറിയില്‍ കണ്ടെത്തുകയായിരുന്നു. പുത്തന്‍കുരിശ് വടവുകോടിലെ ഗ്രാമസേവകനായ അരുണിനെ നവംബര്‍ നാല് മുതലാണ് കാണാതായത്. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായിരുന്നു മൃതദേഹം. പേഴ്‌സും സിം കാര്‍ഡും പരിശോധിച്ചതില്‍ നിന്നാണ് മൃതദേഹം അരുണിന്റേതാണെന്ന് ചോറ്റാനിക്കര പോലീസ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആഗസ്ത് 4ന് ശാസ്താംമുഗള്‍ ക്വാറിയിലേക്ക് കാര്‍ മറിഞ്ഞ് നാലംഗ കുടുംബവും കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.