കളമശ്ശേരി: എച്ച്എംടി ഭാഗത്ത് നടക്കുന്ന വൈറ്റ്ടോപ്പിംഗ് ജോലികള്‍ നടക്കുന്നിടത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ മുപ്പത്തടം രാമഭവനില്‍ അനിരുദ്ധനാ(43)ണ് മരിച്ചത്. ഇതോടെ അപകടങ്ങളുടെയെണ്ണം മൂന്നായി. റോഡ് കോണ്‍ക്രീറ്റ് നടത്തുന്ന ഭാഗങ്ങളില്‍ ഗതാഗതത്തിന് യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ്. മാസങ്ങളായി ഇവിടെ റോഡ് പൊളിഞ്ഞുകിടക്കുകയാണ്. വൈറ്റ് ടോപ്പിംഗ് എന്ന പേരില്‍ തോന്നിയപോലെ റോഡിന് ഉയരം കൂട്ടി നിര്‍മ്മിക്കുകയാണ്. ജനങ്ങളുടെ ജീവന് സുരക്ഷ ഏര്‍പ്പെടുത്താതെ ഇവിടെ തുടര്‍ജോലികള്‍ അനുവദിക്കരുതെന്ന് യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി എബിന്‍രാജ് പറഞ്ഞു. വൈറ്റ്ടോപ്പിംഗ് പണികള്‍ തോന്നും പടി നടക്കുന്നത് അയ്യപ്പഭക്തന്മാരുടെ യാത്രയെയും ബാധിക്കുന്നുണ്ട്. വൈറ്റ്ടോപ്പിംഗ് ചെയ്യുന്നിടത്ത് കോണ്‍ക്രീറ്റ് കമ്പികള്‍ പുറത്തേക്ക് തള്ളി ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നതായി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: