തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള ശ്രമം തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ അണക്കെട്ട് വേണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് സുരക്ഷ തമിഴ്നാടിന് വെള്ളം ഇതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കേന്ദ്രം കേരളത്തോട് അകലം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും ഇടപെടുന്നില്ലെന്നും മുല്ലപ്പെരിയാര്‍ വാസികളുടെ ആശങ്ക സര്‍ക്കാര്‍ പരിഹരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: