ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്‌ പെര്‍ളയിലെ യുവതിയുടേത്‌; അന്വേഷണം ഊര്‍ജ്ജിതമാക്കി

Saturday 2 July 2011 10:32 pm IST

കാസര്‍കോട്‌: ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടുവരാന്തയില്‍ കാണപ്പെട്ട സംഭവത്തിണ്റ്റെ ചുരുളഴിഞ്ഞു. നവവധുവിണ്റ്റെ പിറന്ന കുഞ്ഞിനെ കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്കു വില്‍ക്കാനാണ്‌ കൊണ്ടുവന്നതെന്നു പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കി. കുഞ്ഞിണ്റ്റെ മാതാവ്‌ എന്നു കരുതിയിരുന്ന പെര്‍ളയിലെ യുവതിയില്‍ നിന്ന്‌ അമ്പലത്തറ പോലീസ്‌ മൊഴിയെടുത്തു. പുല്ലൂറ്‍ കാട്ടുമാടത്തെ കാര്‍ത്യായനിയുടെ വീട്ടുവരാന്തയിലാണ്‌ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ അമ്പലത്തറ പോലീസ്‌ കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത്‌ കാസര്‍കോട്‌ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കല്യാണം കഴിഞ്ഞ്‌ ൨൮-ാം ദിവസം കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ച യുവതിയുടേതാണ്‌ കുഞ്ഞെന്നു സ്ഥിരീകരിച്ചത്‌. ചെറുവത്തൂറ്‍, കൊടക്കാട്‌, വലിയ പറമ്പിലേക്ക്‌ കല്യാണം കഴിച്ചുകൊണ്ടുവന്ന പെര്‍ള സ്വദേശിനിയാണ്‌ കുഞ്ഞിണ്റ്റെ മാതാവുമായിരുന്ന ഗര്‍ഭിണിയായ വിവരം മറച്ചുവച്ചുകൊണ്ടു യുവതിയെ വലിയപറമ്പ്‌ സ്വദേശിക്കു കല്യാണം ചെയ്തുകൊടുത്തത്‌. എന്നാല്‍ പിന്നീട്‌ യുവതി പ്രസവിച്ചതിനെത്തുടര്‍ന്ന്‌ ഭര്‍ത്താവ്‌ ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ നല്‍കിയ കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. ഇതിനിടയിലാണ്‌ പരിചയക്കാരിയായ പങ്കജാക്ഷി എന്ന ഹോംനഴ്സിണ്റ്റെ സഹായത്തോടെ കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കു കൈമാറാന്‍ തീരുമാനിച്ചതത്രേ. ഇതനുസരിച്ച്‌ പങ്കജാക്ഷി കുഞ്ഞുമായി കാട്ടുമാടത്തെ വീട്ടില്‍ എത്തുകയായിരുന്നു. കാര്‍ത്ത്യായനിയുടെ ബന്ധുവിനു കുഞ്ഞിനെ നല്‍കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കം കാരണം വില്‍പ്പന നടന്നില്ല. ഇതേതുടര്‍ന്നാണ്‌ കുഞ്ഞിനെ തല്‍ക്കാലത്തേക്ക്‌ കാര്‍ത്ത്യായനിയെ ഏല്‍പ്പിച്ചത്‌. കാര്‍ത്ത്യായനിയുടെ വീട്ടില്‍ നിന്നു കുഞ്ഞിണ്റ്റെ കരച്ചില്‍ കേട്ട ആരോ സംശയത്തിണ്റ്റെ പേരില്‍ അമ്പലത്തറ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവം പുറത്തായത്‌. കേസ്സുമായി ബന്ധപ്പെട്ട്‌ മൂന്നു പേരെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. കുട്ടിയുടെ അമ്മയാണെന്ന്‌ പറയപ്പെടുന്ന പെര്‍ള ചൂരംവയലിലെ ബിന്ദുവിണ്റ്റെ കാമുകനായ കുമ്പളയിലെ നിതിന്‍ ഹോംനേഴ്സ്‌ പങ്കജാക്ഷി എന്നിവരാണ്‌ പോലീസ്‌ കസ്റ്റഡിയില്‍ ഉള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.