കൊട്ടാരക്കര: മൈലം കാരൂര്‍കടവ് പായിക്കാട് റോഡ് നിര്‍മ്മാണം തുടങ്ങി. പത്തുവര്‍ഷമായി തര്‍ക്കത്തില്‍പെട്ട് നിര്‍മ്മാണം നിലച്ചുപോയ മൈലം കാരൂര്‍കടവ് പായിക്കാട് റോഡിന് ശാപമോക്ഷമായി.
ബിജെപി മൈലം പഞ്ചായത്ത് സമിതി മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയില്‍ മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരനും വിവിധ നേതാക്കളും സംബന്ധിച്ചു. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് ആശ്രയമായ റോഡ് ചെറിയ തര്‍ക്കത്തിന്റെ പേരില്‍ പത്ത് വര്‍ഷമായി തകര്‍ന്ന് കിടക്കുകയാണ്. നാട്ടുകാരും തുളസീധരന്‍ എന്നയാളുമായുള്ള തര്‍ക്കമാണ് നീണ്ടുപോയത്.
ബിജെപി മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയില്‍ റോഡിനും നാടിന്റെ വികസനത്തിനും സ്ഥലം വിട്ടുനല്‍കാമെന്ന് വസ്തു ഉടമ നിലപാട് സ്വീകരിച്ചു. ഇതോടെ വീണ്ടും റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു. നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് ഗിരിജമുരളീധരന് ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ച് പുലമണ്‍ തോടിന് കുറുകെ പാലം നിര്‍മ്മിച്ച് റോഡിന്റ ഇരുകരകളേയും ബന്ധിപ്പിക്കുമെന്ന് ഉറപ്പ് നല്കി. വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍, മൈലം ബാലന്, കെ.വി.സന്തോഷ്ബാബു,സുനീഷ്,കെ.ബി.അജയകുമാര്‍, തുളസീധരന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: