ചെന്നൈ: പൊതു വിഷയങ്ങളില്‍ ആദ്യം പ്രതികരിക്കുന്ന പതിവ് തമിഴ്നാട്ടിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ മുടക്കിയില്ല. കനത്ത മഴ കൊടും നാശം വിതച്ച ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ പെതുഫണ്ടിലേക്ക് ചലച്ചിത്ര താരങ്ങള്‍ സംഭാവന നല്‍കിത്തുടങ്ങി. സൂപ്പര്‍താരം രജനീകാന്ത് 10 ലക്ഷം രൂപ സംഭാവന നല്കി. അനന്തിരവന് ധനുഷ് അഞ്ചു ലക്ഷവും സൂര്യയും സഹോദരന് കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷവും വിശാല്‍ കൃഷ്ണ റെഡ്ഡി 10 ലക്ഷവും സംഭാവന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: