ആലപ്പുഴ: സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ മറകൂടാതെ വിളിച്ചുപറയുന്ന വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി അമ്പലപ്പുഴ താലൂക്കുസമിതി ആവശ്യപ്പെട്ടു.
മലബാര്‍ കേന്ദ്രീകരിച്ച് മുസ്ലീം വര്‍ഗ്ഗീയതയും മദ്ധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് ക്രിസ്ത്യന്‍ വര്‍ഗ്ഗീയതയും തങ്ങളുടേതായ വോട്ടുബാങ്ക് സൃഷ്ടിച്ച് കേരള രാഷ്ട്രീയത്തെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതിനെതിരെയാണ് വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റയാത്ര. ഭൂരിപക്ഷ സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ആസൂത്രിതമായി തകര്‍ക്കാനാണ് യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുന്നത്.
അതിന്റെ പ്രതിഫലനമാണ് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തത്. സമാധാനാന്തരീക്ഷം തകര്‍ത്ത് ന്യൂനപക്ഷ നേതാക്കള്‍ക്ക് അനുകൂലമായി രാഷ്ട്രീയാധികാരം എറിഞ്ഞുകൊടുക്കാന്‍ ഇരുമുന്നണികളും മത്സരിക്കുന്നു. കേസ് എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുയര്ന്നുവരുമെന്ന് താലൂക്ക് സമിതി അറിയിച്ചു.
യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് അഡ്വ. എ. ജയങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. രാധാകൃഷ്ണന്, ആര്. ബാബു, സോമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: