ആദ്യ പോക്‌സോ കേസില്‍ വിധി വേലുച്ചാമിക്ക് അഞ്ച് വര്‍ഷം തടവും പിഴയും

Wednesday 2 December 2015 9:29 pm IST

തൃശൂര്‍: ആദ്യ പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം) കേസില്‍ തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞു. പ്രതി തമിഴ്‌നാട് ദിണ്ടിഗല്‍ നല്ലമണര്‍കോട്ട ഈസ്റ്റ്‌കോളനി വേലുച്ചാമിക്ക് അഞ്ച് വര്‍ഷം തടവും 2000 രൂപ പിഴയും ജഡ്ജ് കെ.പി. സുധീര്‍ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. പാല്‍ വാങ്ങാനത്തെിയ എട്ട് വയസുകാരിയെ കാലിത്തൊഴുത്തില്‍പീഡിപ്പിക്കാന്‍ ശ്രമിച്ചതാണ് കേസ്. സെപ്തംബറില്‍ ചാര്‍ജ്ജ്ഷീറ്റ് നല്‍കിയ കേസില്‍ ദിവസങ്ങള്‍ക്കൊണ്ടാണ് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ 2012ല്‍ രൂപീകരിച്ച പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് (പോക്‌സോ) നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഇരുന്നൂറോളം കേസുകളില്‍ ആദ്യത്തെ വിധിയാണ് ഇത്. ജില്ലാ കോടതയില്‍, ഇരയായ കുട്ടിയെ കാണാനാവാത്ത വിധം പ്രത്യേകം സജ്ജമാക്കിയ മറവിലായിരുന്നു വിചാരണ. പ്രോസിക്യൂഷനും, പ്രതിഭാഗത്ത് നിന്നുമുള്ള ചോദ്യങ്ങള്‍ കോടതിയോട് ചോദിക്കുകയും, കുട്ടിയില്‍ നിന്നുള്ള മറുപടികള്‍ കോടതി അഭിഭാഷകരോട് പറയുകയും ചെയ്യുന്ന രീതി പോക്‌സോ നടപടിക്രമത്തിലെ പ്രത്യേകതയാണ്. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും പ്രതിക്കാണ്. ചന്ദ്രബോസ് വധക്കേസ് പരിഗണിക്കുന്ന ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തന്നെയാണ് ആദ്യ പോക്‌സോ കേസിലും വിധി പറഞ്ഞത്. വിധി കേള്‍ക്കാന്‍ കോടതിയിലും പരിസരത്തും നിരവധിയാളുകളാണ് എത്തിയിരുന്നത്. ഗുരുവായൂര്‍ എസ്‌ഐ: എ.സി. നന്ദകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌ഐ: ശശിധരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും ഇരയായ കുട്ടിയുള്‍പ്പെടെ ഒമ്പതു സാക്ഷികളെയും 12 രേഖകളും തെളിവിനായി ഹാജരാക്കി. അഡീഷണല്‍ പബഌക് പ്രോസിക്യൂട്ടര്‍ പി.എം. മെഹ്ബൂബ് അലിയാണ് ഹാജരായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.