മുല്ലപ്പെരിയാര്‍: രാജ്യാന്തര വിദഗ്ധസമിതിയെ ആവശ്യപ്പെടും

Wednesday 2 December 2015 10:44 pm IST

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ചു പഠനം നടത്തുന്നതിനായി രാജ്യത്തിനകത്തും പുറത്തുനിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതിയെ നിയോഗിക്കണമെന്നു കേന്ദ്രത്തോടാവശ്യപ്പെടുമെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് നിയമസഭയെ അറിയിച്ചു. പുതിയ ഡാം എന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിയമസഭയില്‍ പറഞ്ഞു. തമിഴ്‌നാടിനു ജലവും കേരളത്തിനു സുരക്ഷയും എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ക്കു കോട്ടം തട്ടാത്ത വിധം കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമം തുടരും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 132ല്‍ നിന്നും 140ലേക്ക് ഉയരുമ്പോള്‍ വന്യജീവികള്‍ക്കു ഭീഷണിയാകുമെന്ന കാര്യം പഠനത്തില്‍ ബോധ്യമായതാണ്. ഇക്കാര്യം കേന്ദ്രത്തേയും സുപ്രീം കോടതിയേയും ധരിപ്പിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.