കോട്ടയം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ എത്തുന്നവര്‍ക്ക് ശുചിത്വ സന്ദേശം നല്‍കുന്നതിന് വിദ്യാര്‍ത്ഥികളും രംഗത്ത്. ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും സംയുക്തമായി നടത്തുന്ന ശുചിത്വ മൈത്രി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുചിത്വ സന്ദേശമടങ്ങിയ ലഘുലേഖാ വിതരണത്തിന്റെ ചുമതല വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തിരിക്കുകയാണ്. മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് വോളന്റിയര്‍മാരും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുമാണ് ഇതിനായി ആദ്യം മുന്നോട്ട് വന്നിട്ടുള്ളത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കാണ് ലഘുലേഖകള്‍ നല്‍കുക. വിതരണത്തിനായി തയ്യാറാക്കിയ ലഘുലേഖ പ്രകാശനം കളക്ടേറ്റില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ യു.വി.ജോസ് നിര്‍വ്വഹിച്ചു. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന്, എഡിസി (ശുചിത്വ മിഷന്) പി എസ് ഷിനോ എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ മറ്റു സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും ലഘുലേഖ വിതരണത്തില്‍ പങ്കുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: