കൊച്ചി: വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റയാത്രയില്‍ ആലുവയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ വെള്ളാപ്പള്ളി ‘മതവിദ്വേഷ പ്രസംഗം’ നടത്തിയെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബിജെപി സംസ്ഥാന കമ്മറ്റിയംഗം എ.കെ. നസീര്‍. പ്രസംഗത്തില്‍ ഒരിടത്തു പോലും മതവിദ്വേഷം ഉണ്ടാകുന്ന ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഒരു മതത്തിന്റെ പേര് നല്കി മുസ്ലിംലീഗ് പോലുള്ള പാര്‍ട്ടികള്‍ പാവപ്പെട്ട മുസ്ലീം സഹോദരന്മാരെ വഞ്ചിക്കുകയാണെന്നും അങ്ങനെയുള്ള ക്രിസ്ത്യന്‍, മുസ്ലീം സഹോദരന്മാര്ക്കും വേണ്ടിയാണ് ഈ സമത്വമുന്നേറ്റയാത്രയെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട നൗഷാദിനെ തന്റെ പ്രസംഗത്തില്‍ ഒരിടത്തുപോലും ആക്ഷേപിക്കുകയോ നിന്ദിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നിയമനടപടികള്‍, നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം നടപടികള്‍ കേരളത്തെ സാമൂഹിക അസമത്വത്തിലേക്ക് നയിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതേതര കേരളത്തിന് ഗുരുതരമായി പരിക്കേല്‍പ്പിച്ച ചീഫ് സെക്രട്ടറിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നും എ.കെ.നസീര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: