കോട്ടയം: ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മതപരിവര്‍ത്തനത്തിന് ആഹ്വാനം നല്‍കിയിട്ടില്ലെന്ന് ഓര്‍ത്തഡോക്സ് സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ.ഒ.തോമസ്. വിശ്വാസികളുടെ സംഗമത്തില്‍ ചീഫ് സെക്രട്ടറി നടത്തിയ പ്രസംഗം തെറ്റായി വ്യഖ്യാനിക്കപ്പെട്ടത് ഖദകരമായതായി അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ജിജി തോംസണ്‍ പങ്കെടുത്ത ചടങ്ങ് തികച്ചും മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെയും വിശ്വാസികളുടെയും സംഗമമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: