കാഞ്ഞിരപ്പള്ളി: സിബിഎസ്ഇ കോട്ടയം സഹോദയ കായികമേളയുടെ രണ്ടാം ദിവസം 146 പോയിന്റുമായി മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. 68 ഇനങ്ങളിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 80 പോയിന്റുമായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനത്തും, 69 പോയിന്റുമായി ആയാംകുടി സെന്റ് തെരേസാസ് പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. മേളയുടെ രണ്ടാം ദിവസം 11 മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. നൂറോളം സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തില്‍പ്പരം കായിക താരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. സമാപന ദിവസമായ ഇന്ന് വൈകിട്ട് നാലിന് നടത്തുന്ന സമ്മാനദാന ചടങ്ങില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ബിനുജേക്കബ് മുഖ്യാതിഥിയായിരിക്കും. സഹോദയ സെക്രട്ടറി ഫാ.ബനഡിക്ട് കണിയാന്റയ്യത്ത് മുഖ്യപ്രഭാഷണം നടത്തും. അല്‍ഫീന്‍ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഗിരിജ സന്തോഷ്, മാനേജര്‍ ഷെരീഫ് റഹ്മാന്,ഡോ.ജോര്‍ജ് ഇമ്മാനുവല്‍.ഡോ.വി.സി. അലക്സ് ,പ്രഫ. പ്രവീണ്‍ തര്യന്, സോണിക മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
അണ്ടര്‍ 14 ഷോട്പുട്ടില്‍ ഗേള്‍സ് വിഭാഗത്തില്‍ വടവാതൂര്‍ ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂളിലെ കെസിയ മറിയം ബെന്നി മീറ്റ് റിക്കാര്‍ഡ് സ്ഥാപിച്ചു. 2014ല്‍ നദിഷിയ റിബേക്ക സ്ഥാപിച്ച 7.30 മീറ്റര്‍ റിക്കാര്‍ഡാണ് 8.1 മീറ്റര്‍ എറിഞ്ഞ് കെസിയ മറിയം തിരുത്തിക്കുറിച്ചത്. അണ്ടര്‍ 19 ഷോട്പുട്ടില്‍ ഗേള്‍സ് വിഭാഗത്തില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ സ്മിതു സോണി 7.54 മീറ്റര്‍ ദൂരം എറിഞ്ഞ് റിക്കോര്‍ഡ് സ്ഥാപിച്ചു. 2014ല്‍ എലിസബത്ത് മാത്യു സ്ഥാപിച്ച റിക്കാര്‍ഡാണ് പഴംകഥയായത്.
അണ്ടര്‍ 16 വിഭാഗം നൂറു മീറ്റര്‍ ഓട്ടത്തില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ സാനിയ സണ്ണി 12.80 സെക്കന്‍ഡില്‍ ഓടി റിക്കാര്‍ഡ് സ്ഥാപിച്ചു. 2014ല്‍ ജോമിന് ആന്‍ ദാസ് സ്ഥാപിച്ച 13.33 സെക്കന്‍ഡാണ് സാനിയ മറികടന്നത്.
അണ്ടര്‍ 19 ഗേള്‍സ് നൂറു മീറ്റര്‍ ഓട്ടത്തില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളിലെ ജോമിന് ആന്‍ ദാസ് (12.40 സെക്കന്റ്), അണ്ടര്‍ 14 ഗേള്‍സ് നൂറു മീറ്റര്‍ ഓട്ടത്തില്‍ താഴത്തങ്ങാടി ചി•യ വിദ്യാലയ സ്കൂളിലെ സ്വാതിലക്ഷ്മി രാജന് (13.40 സെക്കന്റ്) എന്നിവരാണ് ഇന്നലെ മീറ്റ് റിക്കോര്‍ഡ് ഇട്ടത്. ഇവര്‍ 2013ലെ ദിവ്യ ദേവസ്യ (13.28 സെക്കന്റ്), 2014ല്‍ സാനിയ സണ്ണി (14.18 സെക്കന്റ്) എന്നിവര്‍ സ്ഥാപിച്ച റിക്കാര്‍ഡാണ് പഴംകഥയാക്കിയത്.
അണ്ടര്‍ 13 ബോയിസ് വിഭാഗം ഹൈജമ്പില്‍ പെരുവ ബാപ്പുജി സെന്‍ട്രല്‍ സ്കൂളിലെ ക്രിസ്റ്റി സെബാസ്റ്റ്യന്‍ 1.55 മീറ്റര്‍ ചാടി റിക്കോര്‍ഡ് സ്ഥാപിച്ചു. അണ്ടര്‍ 16 ബോയിസ് വിഭാഗം ഡിസ്കസ് ത്രോയില്‍ താഴത്തങ്ങാടി ചി•യ വിദ്യാലയയിലെ കെ.എസ്. ഗോപാലകൃഷ്ണന് അയ്യര്‍ 28.19 മീറ്റര്‍ ദൂരം സ്ഥാപിച്ച് റിക്കോര്‍ഡ് ഇട്ടു.
അണ്ടര്‍ 16 ബോയിസ് വിഭാഗം 400 മീറ്റര്‍ ഓട്ടത്തില്‍ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളിലെ ആദര്‍ശ് പ്രഭ 56.60 സെക്കന്റില്‍ ഓടിയെത്തി റിക്കോര്‍ഡ് സ്ഥാപിച്ചു. അണ്ടര്‍ 19 ഗേള്‍സ് വിഭാഗം ഡിസ്കസ്ത്രോയില്‍ ഇല്ലിക്കല്‍ എക്സല്‍സിയര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആന്‍ ജയിംസ് 20.30 മീറ്റര്‍ ദൂരം എറിഞ്ഞ് റിക്കോര്‍ഡ് സ്ഥാപിച്ചു.
അണ്ടര്‍ 16 ബോയിസ് വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ ഏറ്റുമാനൂര്‍ എസ്എഫ്എസ് പബ്ലിക് സ്കൂളിലെ സൂരജ് ഷാജി 11.40 സെക്കന്റ് ഓടി റിക്കോര്‍ഡ് സ്ഥാപിച്ചു.
അണ്ടര്‍ 14 ബോയിസ് 110 ഹര്‍ഡില്‍സില്‍ മുണ്ടക്കയം സെന്റ് ജോസഫ്സ് സെന്‍ട്രല്‍ സ്കൂളിലെ ഇമ്മാനുവേല്‍ സെബാസ്റ്റ്യന്‍ 11.70 സെക്കന്റില്‍ ഓടി റിക്കോര്ഡിനുടമയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: