കൊച്ചി: എടപ്പാളിലുണ്ടായ വാഹന അപകടത്തില്‍ മരിച്ച ഹാന്‍ഡ് ബോള്‍ താരങ്ങളുടെ കുടുംബങ്ങളെ സഹായിക്കുന്നതില്‍ സംസ്ഥാന ജില്ലാ ഭരണകൂടങ്ങളും സ്പോര്‍ട്സ് കൗണ്‍സിലും അവഗണന കാട്ടി എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് ആരോപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്പോര്‍ട്സ് സെല്‍ കടവന്ത്ര ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പോര്‍ട്സ് സെല്‍ ജില്ലാ കണ്‍വീനര്‍ ഷിബു ആന്റണി അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ- മണ്ഡലം നേതാക്കളായ എന്‍. സജികുമാര്‍, സജിനി രവികുമാര്‍, സരള പൗലോസ് മധുകുമാര്‍ കൊല്ലേത്ത്, പി.ജി. അനില്‍കുമാര്‍, ജലജ ആചാര്യ, ജഴ്സണ്‍ എളംകുളം രതി ബാബു, സോളമന് ഡേവിഡ് ഓമനക്കുട്ടന്, എസ്.മനോജ്, എം.രാജീവ്, സജോ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: